ന്യൂഡല്‍ഹി: ജി.എസ്.ടിയില്‍ വന്‍ അഴിച്ചു പണി. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ് ടി 24 ല്‍ നിന്നും 18 ആക്കി കുറക്കും. ഹോട്ടലുകളുടെ ജിഎസ്ടിയില്‍ കുറവുണ്ടാകും.
എസി റസ്‌റ്റോറന്റുകളില്‍ ജി എസ് ടി 18 ല്‍ നിന്നും 12 ആക്കി കുറക്കും. കരകൗശല ഉല്‍പ്പന്നങ്ങളുടെയും നിത്യോപയോഗസാധനങ്ങള്‍ക്കും വില കുറയും.
ചെറുകിട വ്യാപാരികള്‍ ജിഎസ്ടി റിട്ടേണ്‍ മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കിയാല്‍ മതിയെന്നതും രണ്ട് ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ നിയന്ത്രണമൊഴിവാക്കിയും ജിഎസ്ടി കൗണ്‍സിലിന്റെ സുപ്രധാന തീരുമാനങ്ങള്‍.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍.
ഒരു കോടി വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ മൂന്ന് മാസത്തെ ഇടവേളയില്‍ ഇനി വര്‍ഷത്തില്‍ നാല് തവണ മാത്രം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി.
50000 വരെ സ്വര്‍ണം വാങ്ങുന്നതിനും ഇളവ്. 50,000 മുതല്‍ 2,00,000 ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡ് വേണ്ട.

Get real time update about this post categories directly on your device, subscribe now.