വിനോദസഞ്ചാരികള്‍ തിന്നുന്നതിലും കുടിക്കുന്നതുമൊന്നും സര്‍ക്കാരുകള്‍ ഇടപെടേണ്ട; അമിതാഭ് കാന്ത് രംഗത്ത്

ഡല്‍ഹി :വിനോദസഞ്ചാരികള്‍ തിന്നുന്നതിലും കുടിക്കുന്നതുമൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടേണ്ട കാര്യമല്ല. എന്ത് കഴിക്കണം എന്ത് കുടിക്കണം എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനം.

രാജ്യത്തെ സംസ്ഥാനങ്ങളില്‍ മദ്യത്തിനും ബീഫിനും നിയന്ത്രണം വരുന്നതിനെ വിമര്‍ശിച്ച് നീതി ആയോഗ് സി.ഇ.ഒയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് കാന്ത് രംഗത്ത്.

വിനോദസഞ്ചാരികള്‍ എന്ത് കുടിക്കണം കഴിക്കണം എന്നൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.എന്ത് കഴിക്കണം എന്ത് കുടിക്കണം എന്നതെല്ലാം ഒരാളുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്.

ബീഫും മദ്യവും നിരോധിക്കുന്ന സംസ്ഥാനങ്ങള്‍ ഈ കാര്യത്തില്‍ ദുബായ് സ്വീകരിച്ച നിലപാട് തിരിച്ചറിയാന്‍ സാധിക്കാത്തവരാണെന്നും അമിതാഭ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News