ദില്ലി: ഇന്ത്യ ചരിത്രത്തിലേക്ക് പന്തുതട്ടുന്നു. ഫിഫയുടെ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യന്‍ സംഘം കളിക്കാനിറങ്ങുന്നത്. രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരത്തില്‍ അമേരിക്കന്‍ ടീമിനെതിരായാണ് ഇന്ത്യ പന്തുതട്ടുന്നത്.

രാഹുലിലൂടെ മലയാളക്കരയ്ക്ക് അഭിമാനം

കൗമാരലോകകപ്പിലെ കന്നിപ്പോരിന് ആതിഥേയരിറങ്ങുമ്പോള്‍ ഇത് കേരളത്തിനും അഭിമാന നിമിഷം. ഇന്ത്യന്‍ ടീമില്‍ ആദ്യ ഇലവനില്‍ മലയാളി താരം കെ പി രാഹുലും ഇറങ്ങും.

മിഡ് ഫീല്‍ഡറായ്ണ് രാഹുല്‍ ഇറങ്ങുക. അറ്റാക്കിങ്ങ് മിഡ് ഫീല്‍ഡറായ രാഹുല്‍ തൃശൂര്‍ മണ്ണൂത്തി സ്വദേശിയാണ്.

പോര്‍ച്ചുഗീസുകാരനായ ലൂയിസ് നോര്‍ട്ടണ്‍ മാറ്റോസാണ് ഇന്ത്യന്‍ കോച്ച്. മണിപ്പൂരുകാരനായ 16കാരന്‍ അമര്‍ജിത് സിങാണ് ഇന്ത്യയെ നയിക്കുന്നത്.

മധ്യ നിരയിലാണ് അമര്‍ജിത്ത് കളിക്കുന്നത്. ധീരജ് സിങായിരിക്കും ഇന്ത്യയുടെ ഗോള്‍വല കാക്കുക.