സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്സറി സ്‌കൂളിന് തീവച്ചു; നാല് കുട്ടികളും അധ്യാപികയും വെന്തുമരിച്ചു

ബ്രസീലിയ: ബ്രസീലിലെ മിനാസ് ഗെരായ്സ് സംസ്ഥാനത്താണ് നാടിനെ നടുക്കിയ സംഭവം. ജെന്റെ ഇനൊസെന്റെ ചൈല്‍ഡ് കെയര്‍ സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നഴ്‌സറി സ്‌കൂളിന് തീയിട്ടത്.

ആളിപ്പടര്‍ന്ന തീയില്‍ നാല് കുട്ടികള്‍ വെന്തുമരിച്ചു. കുട്ടികളെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഒരു അധ്യാപികയ്ക്കും ജീവന്‍ നഷ്ടമായി.

നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ല്‍ പരം ആളുകള്‍ക്ക് പൊളളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമത്തിന് ശേഷം സ്വയം തീകൊളുത്തിയ സെക്യൂരിറ്റി ജീവനക്കാരനും മരണമടഞ്ഞു.

ഡാമിയാവോ സോര്‍സ് ഡോസ് സാന്റോസ് (50) എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

കഴിഞ്ഞ മാസം ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട നിരാശയിലാകാം ഇയാള്‍ നഴ്‌സറി സ്‌കൂളിന് തീയിട്ടതെന്നാണ് പ്രഥമിക നിഗമനം.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജനാഉബ നഗരത്തില്‍ ഏഴുദിവസത്തെ ദുഃഖാചരണത്തിന് മേയര്‍ ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News