ധോണിക്ക് ക്രിക്കറ്റുമാത്രമല്ല പ്രിയപ്പെട്ടത്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു

ഇന്ത്യന്‍ ക്രിക്കറ്റതാരം എംഎസ് ധോനി വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

വളര്‍ത്തുനായയും ധോനിയും തമ്മിലുളള പ്രകടനങ്ങള്‍ ധോണിയുടെ ഭാര്യ സാക്ഷിയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഓസ്‌ട്രേലിയയ്ക്ക് എതിരായ നടക്കുന്ന ട്വന്റി-20 പരമ്പരയ്ക്ക് മുമ്പ് വിശ്രമത്തിനായി റാഞ്ചിയിലെത്തിയതാണ് ധോണി. ഇതിനിടെയാണ് പ്രിയപ്പെട്ട വളര്‍ത്തുനായയോടൊപ്പം ധോണി സമയം ചിലവഴിക്കുന്ന വീഡിയൊ പുറത്തുവന്നത്.

ധോണിയുടെ ചലനങ്ങള്‍ക്കൊപ്പം നായയും ചാടാന്‍ ശ്രമിക്കുന്നതാണ് ചെറിയ വീഡിയോയില്‍ ഉളളത്. വളര്‍ത്തുമൃഗങ്ങളോടുളള ധോണിയുടെ ഇഷ്ടം വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.

വളര്‍ത്തു മൃഗങ്ങളില്‍ നായയോടാണ് ധോണിയ്ക്ക് പ്രിയം കൂടുതല്‍.

വളര്‍ത്തു മൃഗങ്ങളോടുള്ള തന്റെ േസ്നഹം ധോണി തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുളളതാണ്. ഇതിന് മുമ്പും ധോണിയുടെ സമാനമായ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

ധോണിയുടെ ട്വിറ്ററില്‍ അബ്സലൂട്ട് പെറ്റ് ലവര്‍ എന്നെഴുതിയിരിക്കുന്നതും കാണാം.

അതേസമയം, കളിക്കളത്തില്‍ തന്നെ എഴുതി തള്ളാന്‍ ആയിട്ടില്ലെന്ന് ശ്രീലങ്കന്‍ പര്യടത്തോടെ തെളിയിക്കാനായതിന്റെ സന്തോഷത്തിലാണ് ധോണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News