അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം, ഇന്ത്യയ്‌ക്കെതിരെ അമേരിക്കയുടെ ജയം എതിരില്ലാത്ത് മൂന്ന് ഗോളുകള്‍ക്ക്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെ നിരവധി പ്രമുഖര്‍ കളി കാണാനെത്തിയിരുന്നു.

തുടക്കം മുതല്‍ തന്നെ ആക്രമിച്ചുകളിച്ച അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ആധിപത്യം നേടാനായി. കന്നിയങ്കത്തിനിറങ്ങിയ അമേരിക്കയുടെ ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്.

അകിനോള വിംഗുകളിലൂടെ ആക്രമിച്ചുകളിച്ചപ്പോള്‍ ഇന്ത്യ പ്രതിരോധത്തിലേക്ക് ചുരുങ്ങുകുകയും ചെയ്തു. 30ാം മിനിട്ടില്‍ ഇന്ത്യയുടെ ഫൗളില്‍ പെനാല്‍ട്ടി ലഭിച്ച അമേരിക്കക്കുവേണ്ടി നായകന്‍ ജോഷ് സര്‍ജന്റ് ആദ്യ ഗോള്‍ നേടി.

55ാം മിനിട്ടില്‍ ക്രിസ് ഡര്‍ക്കിനിലൂടെ അമേരിക്ക രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. 56ാം മിനിട്ടില്‍ ഇന്ത്യന്‍ വിംഗര്‍ കോമള്‍ തട്ടലിന് ഗോളടിക്കാന്‍ മികച്ച അവസരം ലഭിച്ചെങ്കിലും വലകുലുക്കാന്‍ കഴിഞ്ഞില്ല. 84ാം മിനിട്ടില്‍ കാര്‍ലെട്ടണ്‍ അമേരിക്കയ്ക്ക് മൂന്നാംഗോളും സമ്മാനിച്ചു.

കളി കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖര്‍ എത്തിയിരുന്നു,മുന്‍ ഇന്ത്യന്‍ നായകന്‍മാരായ ഐഎം വിജയനും ബെച്ചൂങ് ബൂട്ടിയയുമടക്കം 11 കളിക്കാരെ ആദരിച്ച മോദിയാണ് മത്സരത്തിനുള്ള പന്ത് കൈമാറിയത്.

9ാം തീയതി കൊളംബിയക്കെതിരെയും, 12ാം തീയതി ഘാനക്കെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍.