കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ; പ്രതീകാത്മക മാര്‍ച്ച് ശ്രദ്ധേയമായി

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യത്യസ്ത സമരവുമായി ഡി വൈ എഫ് ഐ. ഏജീസ് ഓഫീസിലെക്കായിരുന്നു ഗ്യാസ് സിലിണ്ടര്‍ തോളിലേന്തിയ ജനവും അവരെ കാളവണ്ടിയില്‍ കൊണ്ടുപോകുന്ന പ്രധാനമന്ത്രിയുമായുള്ള പ്രതീകാത്മക മാര്‍ച്ച്.

ട്രാന്‍സ്ജന്‍ഡര്‍മാരുടെയും വന്‍ യുവജന പങ്കാളിത്തം കൊണ്ടും ഡി വൈ എഫ് ഐ മാര്‍ച്ച് ശ്രദ്ധേയമായി.

ഗ്യാസ് സിലണ്ടര്‍ തോളിലെന്തിയ പാവപ്പെട്ട ജനവിഭാഗം, ഇവരെ കാളവണ്ടിയില്‍ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്നത്തെ ജനത്തിന്റെ അവസ്ഥ. ഇതായിരുന്നു യുവജന സംഘടനയായ ഉഥഎക പ്രതിഷേധത്തിലൂടെ ചൂണ്ടിക്കാട്ടിയത്.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധന, പാചക വാതക വിലവര്‍ദ്ധന, ജി എസ് ടി സൃഷ്ടിച്ച വിലക്കയറ്റം എന്നീ ജനവിരുദ്ധ കേന്ദ്ര നയങ്ങള്‍ക്കെതിരെയായിരുന്നു യുവജന സംഘടനയായഡി വൈ എഫ് ഐ യുടെ വ്യത്യസ്ത പ്രതിഷേധം.
ആശാന്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഏജീസ് ഓഫീസിന് മുന്നില്‍ സമാപിച്ചു. സി പി ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതിഷേധം ഉത്ഘാടനം ചെയ്തു.

ജനവിരുദ്ധ കേന്ദ്രനയങ്ങള്‍ക്കെതിരെയുള്ള സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഐ സാജു പറഞ്ഞു.

ഡി വൈ എഫ് ഐ കുന്നുക്കുഴി യൂണിറ്റിന്റെ ഭാഗമായ ട്രാന്‍സ്ജന്‍ഡര്‍മാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കാളികളായത് വ്യത്യസ്തമായി. വന്‍ യുവജന പങ്കാളിത്തം പ്രതിഷേധത്തെ ശ്രദ്ധേയമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here