
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമായ കാറ്റ്’ ഒക്ടോബര്‍ 13ന് തിയേറ്ററുകളിലെത്തും.
അരുണ്‍ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.വരലക്ഷ്മി ശരത്കുമാര്‍ ആണ് നായിക.
നുഹുക്കണ്ണ് എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.മുരളി ഗോപിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.പത്മരാജന്റെ മകന്‍ അനന്ത പത്മനാഭനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പത്മരാജന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ കൂട്ടിയിണക്കിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here