ലാലേട്ടന്റെ കിടിലന്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്; വില്ലന്‍ തിയറ്ററുകളിലേക്ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഒക്ടോബര്‍ 27ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മാത്യൂസ് മാഞ്ഞൂരാനായി’ മോഹന്‍ലാല്‍ എത്തുമ്പോള്‍ ‘ശക്തിവേല്‍ പളനിസാമി’ എന്ന കഥാപാത്രമായി വിശാലും ആദ്യമായി മലയാളത്തിന്റെ സ്‌ക്രീനിലേക്ക് എത്തുന്നു.

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ഹന്‍സിക, സിദ്ദിഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരുമുണ്ട്. രു മിനിറ്റ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്.

സിനിമയുടെ പേര് പോലെ തന്നെ നിഗൂഡത നിലര്‍ത്തുന്നതാണ് ട്രെയിലറും.സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ഗുഡ് ഈസ് ബാഡ്’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍.

മോഹന്‍ ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്.

മലയാളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. ഏതായാലും ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റുമായി ചിത്രംം ഒക്ടോരബര്‍ഡ 27ന് തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News