കരുത്തന്‍മാര്‍ കൊമ്പുകോര്‍ക്കുന്നു; മധുരപ്പതിനേഴിന്റെ മാന്ത്രിക കപ്പിനായി

മധുരപ്പതിനേ‍ഴിന്‍റെ മാന്ത്രിക കപ്പിനാ‍യ് ഇന്ന് കരുത്തന്‍മാര്‍ കൊമ്പുകോര്‍ക്കും .ഹൃദയം നിറയെ ഫുട്ബോള്‍ നിറച്ച് മഞ്ഞപ്പടയിറങ്ങുമ്പോള്‍ യൂറോപ്പ് കീ‍ഴടക്കി സ്പെയിനും എത്തുന്നു.

കൊച്ചിക്കാര്‍ക്കിത് ആഹ്ളാദത്തിന്‍റെ നിമിഷമാണ് .ലോകത്തിന്‍റെ കണ്ണും കാതുംക്ലാസിക് ഫുട്ബോളിനാ‍യ് കൊച്ചിയിലേക്ക് പോരും.

അണ്ടര്‍ 17 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാകും കലൂര്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്പെയിനിന്‍റെ കുട്ടിപ്പടയെത്തുന്നത്.

ബാ‍ഴ്സയുടെയും റയലിന്‍റെയും അക്കാദമിയില്‍ പരിശീലന ലഭിച്ച കുട്ടിക്കൂട്ടത്തിന്‍റെ കരുത്തിലാണ് സ്പെയിനെത്തുന്നത്.

പത്ത് കളിക്കാരാണ് രണ്ട് ക്ലബ്ബുകളില്‍ നിന്നുമായി സ്പാനിഷ് നിരയിലുള്ളത്.കൂടുതല്‍ നേരം പന്ത് കൈവശം വെച്ച് തന്ത്രം മെനയുന്ന രീതിയുമായാണ് സ്‌പെയിന്‍ കോച്ച് സാന്റി ഡെനിയയും കുട്ടികളുമെത്തുന്നത്.

ബാഴ്‌സലോണയുടെ ലാമാസിയ അക്കാദമിയുടെ ആബെല്‍ റൂയിസാണ് സ്‌പെയ്‌നിന്റെ തുറുപ്പ് ചീട്ട്.കൗമാരപ്പോരിന്‍റെ നാലാം കിരീടം ലക്ഷ്യമിട്ടാണ് ബ്രസീലെത്തുന്നത്.

ഫുട്ബോളിന്‍റ സൂപ്പര്‍ കിഡ് വിനീഷ്യസില്ലാതെമഞ്ഞപ്പടയിറങ്ങുമ്പോള്‍ അവരുടെ   തുറുപ്പ് ചീട്ട് മിഡ്ഫീല്‍ഡര്‍ അലന്‍ ഡി സൂസയാണ്.

യൂറോപ്യന്‍ ഫുട്‌ബോളിന്റെ തനി സൗന്ദര്യാത്മകത നിലനിര്‍ത്തുന്ന പാസിങ്ങ് ഗെയിമിന്റെ വക്താക്കളായ സ്പാനിഷുകാര്‍ക്ക് മുന്നില്‍ വിജയം നേടാന്‍ ബ്രസീലിന് വിയര്‍പ്പൊഴുക്കേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News