കേരള സര്‍ക്കാറിന്റെ സമ്മര്‍ദ്ദം ശക്തമായി; റസ്റ്റോറന്റുകളിലെ നികുതി പഠിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഉപസമിതിയെ നിയോഗിച്ച് കേന്ദ്രം

റസ്റ്റോറന്റുകളിലെ നികുതി കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഇക്കാര്യം പഠിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഉപസമിതിയെ നിയോഗിച്ചു.

എല്ലാ ഇനം നെയ്യുന്ന കയറുല്‍പ്പന്നങ്ങളുടെയും നികുതി പന്ത്രണ്ടില്‍ നിന്നും അഞ്ച് ശതമാനമായി കുറച്ചു.
വര്‍ഷത്തില്‍ ഒരു കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് ഇനി മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ ഫയല്‍ ചെയ്ത് നികുതി അടച്ചാല്‍ മതി.

ദില്ലിയില്‍ ചേര്‍ന്ന ജി എസ് ടി കൗണ്‍സിലിന്റെ ഇരുപത്തിരണ്ടാമത് യോഗമാണ് ചില ഉല്‍പ്പനങ്ങളുടെ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്.

നെയ്യുന്ന എല്ലാതരത്തിലുള്ള കയര്‍ ഉല്‍പ്പന്നങ്ങളുടെയും നികുതി പന്ത്രണ്ടില്‍ നിന്നും അഞ്ച് ശതമാനമായി കുച്ചു.ബ്രാന്‍ഡഡ് അല്ലാത്ത് ആയുര്‍വേവദ മരുന്നുകള്‍ക്കും ഇനി അഞ്ച് ശതമാനം നികുതി അടച്ചാല്‍ മതി.

റസ്റ്റോറന്റുകളിലെ നികുതി കുറയ്ക്കണമെന്ന കേരളത്തന്റെ ആവശ്യത്തെ മറ്റ് സംസ്ഥാനങ്ങളും പിന്തുണച്ചു.ഇക്കാര്യ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ജി എസ് ടി നടപ്പിലാക്കിയത് കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിച്ചതായി ജി എസ് ടി കൗണ്‍സില്‍ യോഗം വിലയിരുത്തി.കയറ്റുമതിക്കാര്‍ക്ക് ഇ വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തി മുന്‍ കയറ്റുമതിയുടെ അടിസ്ഥാനത്തിലുള്ള തുക സര്‍ക്കാര്‍ നിക്ഷേപിക്കും.

ഈ പണം ഉപയോഗിച്ച് നികുതി അടയ്ക്കുകയും പിന്നീട് കണക്കുകള്‍ സമര്‍പ്പിക്കുയും ചെയ്താല്‍ മതി.ചെറുകിട ഇടത്തരം വ്യവസായ മേഖലയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി പരിശേധന പൂര്‍ത്തിയാക്കി പത്ത് ദിവസത്തിനകം തീരുമാനമെടുക്കും.

വര്‍ഷം ഒരു കോടി രൂപയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് ഇന് മുന്നു മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്താല്‍ മതി.

വിദേശ ഇന്ത്യക്കാര്‍ക്ക് അയ്യായിരം രൂപ വരെയുള്ള സാധനങ്ങള്‍ നികുതി ഇല്ലാതെ കൊണ്ടുവരാമെന്നും ജി എസ് ടി കൗണ്‍സില്‍ തീരുമാനമെടുത്തു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News