കൊലവിളിയുമായി ബിജെപിയുടെ ജനരക്ഷാ യാത്ര; ഒറ്റക്കയ്യനായ ജയരാജന്റെ മറ്റേക്കൈയ്യും വെട്ടുമെന്ന് ആര്‍ എസ് എസ്; മറ നീക്കിപ്പുറത്തുവന്നത് കാവി ഭീകരത; വീഡിയോ പോസ്റ്റ് ചെയ്തത് വി മുരളീധരന്‍

കണ്ണൂര്‍:കണ്ണൂരില്‍ കാവി ഭീകരത മറ നീക്കിപ്പുറത്തുവരുന്നു. കണ്ണുരില്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ രണ്ടാമത്തെ കൈയ്യും വെല്ലുമെന്ന് ബിജെപി.

കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്രയ്ക്ക് ഇടയിലാണ് സംഭവം.

യാത്ര കൂത്തുപറമ്പ് എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പി ജയരാജന്റെ രണ്ടാമത്തെ കൈയ്യും വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചത്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ വി മുരളീധരനാണ് ഭീഷണിമുദ്രാവാക്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here