അപ്പ മലയാളത്തിലും; ജയറാം കുടുംബനായകനാകുന്നു; ആകാശമിഠായി ട്രെയിലര്‍ എത്തി

കുടുംബ നായകനായി ജയറാം തിരിച്ചെത്തുന്ന ആകാശമിഠായിയുടെ ട്രെയിലറെത്തി.

പ്രശസ്ത തമിഴ്‌നടനായ സമുദ്രക്കനി സംവിധായകനായി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ആകാശമിഠായി.

വര്‍ണചിത്രാ ബിഗ്‌സ്‌ക്രീന്‍ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മഹാസുബൈര്‍ മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്.

തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരില്‍ സംവിധാനംചെയ്തിരുന്നു. ജനിക്കാന്‍ പോകുന്ന കുട്ടികളേക്കുറിച്ച് മാതാപിതാക്കളുടെ കണക്കുകൂട്ടലുകളും, വിദ്യാഭ്യാസ കച്ചവടത്തിനിരയാകുന്ന കുട്ടികളുമാണ് ചിത്രത്തിന്റെ പ്രമേയം.

കലാഭവന്‍ ഷാജോണ്‍,ഇനിയ,മുത്തുമണി, സായ്കുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, അനില്‍ മുരളി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News