മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച് നേറ്റ് കൊടുങ്കാറ്റ്; മരണം 22 കവിഞ്ഞു

മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച് നേറ്റ് കൊടുങ്കാറ്റ്. 22 പേര്‍ മരിച്ചു. കാറ്റിനെ തുടര്‍ന്നുണ്ടായ മഴയും വെള്ളപ്പൊക്കത്തിലും പെട്ടാണ് മരണം.

കോസ്റ്റോറിക്ക, നിക്കരാഗ്വെ, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലാണ് കൊടുങ്കാറ്റ് ദുരന്തം വിതച്ചത്. നിരവധി വീടുകളും പ്രധാന പാലങ്ങളും തകര്‍ന്നിരിക്കുകയാണ്.

പ്രധാന റോഡുകളിലെല്ലാം ഗതാഗതം പൂര്‍ണമായും തകര്‍ന്നു. കോസ്റ്റോറിക്കയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.

നിരവധി വിമാനസര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. നേറ്റ് കൊടുങ്കാറ്റ് വടക്കന്‍ മേഖലയിലേക്കാണ് നീങ്ങുന്നത്.

ഫ്ലോറിഡ, ടെക്സാസ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം തെക്കന്‍ തീരത്ത് ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് നേറ്റ്.

ഇര്‍മ, ഹാര്‍വെ എന്നീ കൊടുങ്കാറ്റുകള്‍ ഫ്ലോറിഡയിലും മറ്റും കനത്ത നാശം വിതച്ചായിരുന്നു കടന്നു പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News