ലോകകപ്പ് മാമാങ്കം: ജര്‍മനിയും കോസ്റ്ററിക്കയും ഏറ്റുമുട്ടും

കൗമാരക്കരുത്തിന്റെ ലോകകപ്പ് മാമാങ്കത്തില്‍ ഇന്ന് യൂറോപ്യന്‍ വമ്പന്‍മാരായ ജര്‍മനിയും കോസ്റ്ററിക്കയും ഏറ്റുമുട്ടും.

 ജര്‍മ്മനി  മിന്നുന്ന ഫോമും, മികച്ച താരങ്ങളുടെ സാന്നിധ്യവും

സമീപകാലത്തെ മിന്നുന്ന ഫോമും, മികച്ച താരങ്ങളുടെ സാന്നിധ്യവും ജര്‍മ്മനിക്ക് കന്നിക്കിരീടം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.

1985 ല്‍ ചൈനയില്‍ നടന്ന ആദ്യ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായതാണ് ജര്‍മ്മനിയുടെ മികച്ച പ്രകടനം. 2007 ല്‍ മൂന്നാം സ്ഥാനം നേടിയതാണ് സമീപ കാലത്തെ മികച്ച നേട്ടം.

ക്രൊയേ,്യയില്‍ നടന്ന യുവേഫ അണ്ടര്‍ 17 യൂരോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്നാണ് ജര്‍മ്മനി ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്.

അണ്ടര്‍ 17 ലോകകപ്പില്‍ പത്താം തവണയാണ് കോസ്റ്ററിക്ക കളിക്കാനെത്തുന്നത്. രണ്ട് തവണ നോക്കൗട്ട് കളിച്ചതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങലില്ല.

കോണ്‍കാഫ് ടൂര്‍മമെന്റിന്‍രെ സെമിയില്‍ കടന്നാണ് ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇത്തവമ ക്വാര്‍ട്ടറിനപ്പുറമാണ് കോസ്റ്ററിക്ക ലക്ഷ്യമിടുന്നത്.

ജര്‍മ്മനി ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയുടെ ലോകകപ്പ് നേടാത്ത ഗ്രൂപ്പെന്ന് ചീത്തപ്പേര് ഇക്കുറി മാറ്റിക്കുറിക്കാനാണ് ടീമുകള്‍ ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News