വധശിക്ഷ വേദനയില്ലാതെ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി പറയുമ്പോള്‍; സാധ്യതകളെന്ത്

ദില്ലി: കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പിലാക്കുന്നതിനായി തൂക്കി കൊല്ലുന്നതിന് പകരം മറ്റ് മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതിആവശ്യപ്പെട്ടു.

തൂക്കി കൊല്ലുമ്പോള്‍ കടുത്ത വേദനയിലൂടെ കുറ്റവാളി കടന്നു പോകേണ്ടി വരുന്നു.
അതിനു പകരം വേദനയില്ലാതെ മരണത്തിലേക്ക് എത്തിക്കുന്ന മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം .

 സമാധാനത്തോടെ മരിക്കാനാണ് അവസരം നല്‍കേണ്ടത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് സമാധാനത്തോടെ മരിക്കാനാണ് അവസരം നല്‍കേണ്ടത്, വേദനയില്‍ അല്ല അവര്‍ മരിക്കേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിക്കുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂട് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.

വധശിക്ഷ നിഷ്‌കര്‍ശിക്കുന്ന സെക്ഷന്‍ 354(5) ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

തൂക്കി കൊല്ലുന്നതിന് പകരം വേദനയില്ലാതെ വധശിക്ഷ നടപ്പാക്കുന്നതിലുള്ള അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News