അച്ഛന്‍ നാട്ടില്‍; മക്കളും അമ്മയും അമേരിക്കയില്‍; മക്കള്‍ വീട്ടില്‍ വന്നപ്പോള്‍ കണ്ടത്

മക്കള്‍ അമേരിക്കയിലായിരുന്നുഅച്ഛന്‍ ഫ്‌ളാറ്റില്‍ മരിച്ച് പുഴുവരിച്ച് കിടന്നത് 3 മാസം.ഹെദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ മൂര്‍ത്തി എന്ന 75 കാരന്‍ സമ്പന്നനായിരുന്നു.

മെച്ചപ്പെട്ട ബാങ്ക് ബാലന്‍സ്.നിരവധിയിടങ്ങളില്‍ ഭൂസ്വത്ത്. മക്കള്‍ മൂന്നു പേരും അമേരിക്കയില്‍. ഇത്രയൊക്കെയുണ്ടായിട്ടും മൂര്‍ത്തിയുടെ മരണം അതി ദാരുണമായ വിധത്തിലായിരുന്നു.

ഓഗസ്റ്റ് മാസത്തില്‍ അമേരിക്കയിലുള്ള മക്കളുടെയടുത്തേക്ക് ഭാര്യ കൂടിപ്പോയതോടെ ലക്ഷ്മിനാരായണമൂര്‍ത്തി ഒറ്റപെട്ടു പോയി.

അമേരിക്കയിലുള്ള മക്കള്‍ മൂര്‍ത്തിയെ ഫോണ്‍ ചെയ്യാറുണ്ടായിരുന്നു.മൂന്നു മാസമായി മൂര്‍ത്തി ഫോണ്‍ അറ്റന്‍ഡ് ചെയ്യാതിരുന്നത് ദേഷ്യം മൂലമാകുമെന്നാണ് മക്കള്‍ കരുതിയത്.

ഒടുവില്‍ നാട്ടിലെത്തി കാര്യം തിരക്കാമെന്ന് വിചാരിച്ചു.മൂര്‍ത്തി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ മുട്ടി വിളിച്ചിട്ടും അനക്കമൊന്നുമില്ലായിരുന്നു.

ഒടുവില്‍ കതക് തല്ലിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് ബാത്ത് റൂമിനു മുന്നില്‍ അസ്ഥി മാത്രമായ മൃതദേഹം കണ്ടത്.

പൊലീസിത്തെി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.ഓഗസ്റ്റ് 3ന് കുളി കഴിഞ്ഞ് പുറത്തിറങ്ങിയ മൂര്‍ത്തി ഒരു പല്ലിയെ ചവിട്ടി.

പേടിച്ചരണ്ട മൂര്‍ത്തി കാല്‍ പിന്നോട്ടെടുക്കന്നിതിനിടെ പിറകിലേക്ക് തലയിടിച്ച് വീണു.ഒന്നു നിവലിളിക്കാന്‍ പോലുമാകാതെ ചോര വാര്‍ന്ന് കിടന്നു മരിച്ചു.

വാതിലും ജനലുമെല്ലാം പൂര്‍ണമായും അടച്ചിരുന്നതിനാല്‍
മൃതദേഹം അഴുകുന്നതിന്റെ ദുര്‍ഗന്ധം പോലും പുറത്തു വന്നിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News