ഗൗരി ലങ്കേഷിനെ ഇല്ലാതാക്കിയത് തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍; പ്രതികളുടെ ചിത്രം പോലീസ് പുറത്തു വിട്ടു

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണെന്ന് സ്ഥിഥീകരിച്ചു.

ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റര്‍പോളും തിരയുന്ന സനാതന്‍ സന്‍സ്ഥയുടെ മൂന്ന് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

കല്‍ബുറഗി വധത്തിലും പങ്ക്

കല്‍ബുറഗി, ധബോല്‍ക്കര്‍ വധക്കേസുകളിലും ഇവര്‍ക്കു പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.
സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായ സാരംഗ് അകോല്‍കര്‍ എന്ന സാരംഗ് കുല്‍ക്കര്‍ണി, ജയ് പ്രകാശ് എന്ന അണ്ണാ, പ്രവീണ്‍ ലിങ്കാര്‍ എന്നിവരെയാണു പൊലീസ് തിരയുന്നത്.

ഇവരുടെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു.

പൂണെ ശനിവാര്‍പേട്ട് സ്വദേശിയാണു സാരംഗ് അകോല്‍കര്‍. മഹാരാഷ്ട്രയിലെ കോലാപുര്‍ ഉച്ച്‌ഗോണ്‍ സ്വദേശിയാണ് ലിങ്കാര്‍.

ജയ് പ്രകാശ് കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുള്ളയാളാണ്. 2009ല്‍ ഗോവ മഡ്ഗാവ് സ്‌ഫോടനത്തിലെ പ്രതികളെന്നു സംശയിക്കുന്ന ഇവര്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News