ഹാദിയ കേസില്‍ നിലപാട് വ്യക്തമാക്കി കേരളം; എന്‍ ഐ എ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചു

ദില്ലി: ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്‍ ഐ എ അന്വേഷിക്കേണ്ട തരത്തിലുള്ള കുറ്റങ്ങള്‍ കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സുപ്രിം കോടതിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. മതപരിവര്‍ത്തനമടക്കമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചിച്ചതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അന്വേഷണത്തെ എതിര്‍ത്തിട്ടില്ല

കോടതി ഉത്തരവുള്ളതിനാല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിട്ടില്ലെന്നും കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

കേസിലെ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെയാണ് കേരളം നിലപാട് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News