വിഷം കുത്തിവെച്ച് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബിജെപി ശ്രമം; വിമര്‍ശനവുമായി കുല്‍ദീപ് നയ്യാര്‍

ദില്ലി: കേരളത്തിനെതിരായി ബി ജെ പി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍.

കേരളത്തില്‍ വര്‍ഗ്ഗീയ ഭിന്നിപ്പുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കുല്‍ദീപ് നയ്യാര്‍ കുറ്റപ്പെടുത്തി.പുരോഗമന ചിന്താഗതിക്കാരുടെ നാടായ കേരളത്തില്‍ ബി ജെ പി ക്ക് ഒരിക്കലും ചുവടുറപ്പിക്കാനാകില്ലെന്നും കുല്‍ദീപ് നയ്യാര്‍ പറഞ്ഞു.

കേരളമാണ്  പ്രതിരോധം തീര്‍ക്കുന്നത്

ദക്ഷിണേന്ത്യയില്‍ എതു വിധേനയും സ്വാധീനം ഉറപ്പിക്കാനാണ് ബി ജെ പി യുടെ ശ്രമം.എന്നാല്‍ കേരളമാണ് അവര്‍ക്ക് പ്രതിരോധം തീര്‍ക്കുന്നത്.

കേരളം പുരോഗമന ചിന്താഗതിക്കാരുടെ നാടാണ്.പുരോഗമന ശക്തികളാണ് അവിടെ അധികാരത്തില്‍ ഇരിക്കുന്നത്.

അതുകോണ്ടു തന്നെ കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള ബി ജെ പി യുടെ ശ്രമം വിജയിക്കില്ലെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ചല്ല ആശങ്കപ്പെടേണ്ടത്.മറിച്ച് അദ്ദേഹം ഭരിക്കുന്ന ഉത്തര്‍പ്രദേശിനെ കുറിച്ചു തന്നെയാണ്.

യു പി യിലെ പല സ്ഥലങ്ങളും വര്‍ഗ്ഗീയ കലാപത്തിന്റെ ഭീഷണിയിലാണ്.ഭരിക്കുന്ന സംസ്ഥാനത്തെ നേരെയാക്കിയിട്ടു മതി മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതെന്നും കുല്‍ദീപ് നയ്യാര്‍ പറഞ്ഞു.

കേരളത്തിനെതിരെ ബി ജെ പി നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ കുല്‍ദീപ് നയ്യാറിനെ പോലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News