ആ സംഭവങ്ങള്‍ക്ക് പിന്നില്‍ ഹണി പ്രീത് തന്നെ; തെളിവുകള്‍ ലഭിച്ചു

ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങ് മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഹരിയാനയിലുണ്ടായ കലാപത്തിന്റെ മുഖ്യ ആസുത്രക വളര്‍ത്തു മകള്‍ ഹണിപ്രീത് തന്നെയെന്ന് പൊലീസ്.

കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൗദ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തതായും ഹരിയാന പൊലീസ്  വെളിപ്പെടുത്തി.

ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കലാപം ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായത്.സെപ്റ്റംബര്‍ 27നാണ് രാകേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആഗസ്റ്റ് 15ന് കേസിെന്റ വിധി ദിവസം ഗുര്‍മീതിനെയും ഹണിപ്രീതിനെയും പഞ്ച്കുളയില്‍ എത്തിച്ചതും വിധിക്കുശേഷം ഹണിപ്രീതിനെ തിരികെ സിര്‍സയില്‍ എത്തിച്ചതും ഇയാളായിരുന്നു.

വിധി എതിരാകുമെന്ന വിലയിരുത്തലില്‍ അതിനുമുന്‍പു തന്നെ കലാപം നടത്താനുള്ള പദ്ധതി തയാറാക്കിയിരുന്നതായുംപൊലീസ് പറഞ്ഞു.

ഗുര്‍മീതിനെതിരായ വിധിയെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ 38 പേരാണ്‌കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here