മോദിജിയെ വിവാഹം കഴിക്കണം; റോഡരികില്‍ യുവതിയുടെ കാത്തിരിപ്പ്; ശാന്തി പറയുന്ന കാരണങ്ങള്‍ അതിഗംഭീരം

ദില്ലി: നരേന്ദ്രമോദിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ സമരം. ജയ്പൂര്‍ സ്വദേശിയായ ഓം ശാന്തി ശര്‍മ്മയാണ് ജന്തര്‍മന്ദറില്‍ കുത്തിയിരുപ്പ് സമരത്തിനിറങ്ങിയിരിക്കുന്നത്.

മോദി ഒറ്റയ്ക്കാണ്

മോദിയെ വിവാഹം കഴിക്കണമെന്നതാണ് ശാന്തിയുടെ ആവശ്യം. സെപ്തംബര്‍ എട്ടു മുതലാണ് ജന്തര്‍ മന്ദറിലെ സമര പന്തലില്‍ മോദിയെ വിവാഹം കഴിക്കാന്‍ വേണ്ടി സമരമിരിക്കാന്‍ തുടങ്ങിയത്.

തന്റെ മാനസികനിലയ്ക്ക് തകരാറില്ലെന്നും മോദി ഒറ്റയ്ക്കാണെന്നും ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെന്നും, അതിനാല്‍ അദ്ദേഹത്തെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശാന്തി പറയുന്നു.

‘ഇത് പറയുമ്പോള്‍ പലരും എന്നെ നോക്കി ചിരിക്കുന്നു. അവരോട് പറയാനുള്ളത് മോദിജിയെ കല്യാണം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തോടുള്ള മറ്റെന്തെങ്കിലും താല്‍പര്യം കൊണ്ടല്ല ബഹുമാനം കൊണ്ടാണ് എന്നാണ്. ബഹുമാനിക്കാനും അവരുടെ ജോലിയില്‍ സഹായിക്കാനുമാണ് നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നത്. അതാണ് ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.’-ശാന്തി പറയുന്നു.

വിവാഹമോചിതയാണ് ശാന്തി. ആദ്യവിവാഹത്തില്‍ ഒരു മകളുമുണ്ട്. ജയ്പുരില്‍ ധാരാളം സ്ഥലവും പണവും ഉണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. അവയില്‍ കുറച്ച് വില്‍ക്കാനും മോദിക്കായി സമ്മാനങ്ങള്‍ വാങ്ങാനും ഉദ്ദേശിക്കുന്നതായും ഓം ശാന്തി പറഞ്ഞു.

മോദിജി തന്നെ കാണാന്‍ വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. അതു വരെ തന്റെ സമരം തുടരുമെന്നും ശാന്തി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News