ഇരതേടി മാരുതിയുടെ ഫാക്ടറിയില്‍ കയറിയ പുള്ളിപ്പുലി ഉണ്ടാക്കിയ പുകില്‍ കുറച്ചല്ല

ദില്ലി: കാടിന് അടുത്തുള്ള ഗ്രാമങ്ങളില്‍ പുലിയിറങ്ങുന്നത് വലിയ വാര്‍ത്തയൊന്നും അല്ല.

കാടിറങ്ങുന്ന പുലിയെ പിടിക്കുന്ന പുലിമുരുകന്റെ കഥ കേരളത്തില്‍ തകര്‍ത്തോടിയതുമാണ്. പക്ഷെ ഇവിടെ പുലി എത്തിയത് നഗരത്തിന് നടുക്കുള്ള വാഹന നിര്‍മ്മാണ ഫാക്റ്ററിയിലാണ്.
ദില്ലിക്ക് സമീപമുള്ള ഗുര്‍ഗാവിലെ മാരുതി സുസുകി വാഹന എന്‍ജിന്‍ നിര്‍മാണശാലയില്‍ പുലി കയറിയത്. വ്യാഴാഴ്ച പുലര്‍ച്ചെ കമ്പനിയുടെ രണ്ടാം നമ്പര്‍ ഗേറ്റിലൂടെ പുലി ഉള്ളില്‍ക്കയറുന്നത് സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു.

ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പുറത്തിറക്കി.

തുടര്‍ന്ന് ഫാക്ടറി വളപ്പില്‍ തെരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ പുള്ളിപ്പുലിയെ ഒന്നരദിവസത്തെ പരിശ്രമത്തിനൊടുവില്‍ പിടികൂടി. വൈദ്യ പരിശോധനക്കുശേഷം പുലിയെ കാട്ടില്‍ തുറന്നുവിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആളൊഴിഞ്ഞ ഫാക്ടറിലിലൂടെ അലഞ്ഞു നടക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടിരുന്നു.


മാരുതി സുസുക്കി വാഹനങ്ങളുടെ എന്‍ജിന്‍ നിര്‍മാണം നടത്തുന്ന ഗുര്‍ഗാവിലെ പ്‌ളാന്റ് 750 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്.

ഓരോ ഷിഫ്റ്റിലും 1200 എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന വലിയ ഫാക്ടറിയാണ് ഗുര്‍ഗാവിലേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News