ഉറക്കമുണര്‍ന്ന ഉടനെ വെള്ളം കുടിക്കുക; യുവത്വം നിലനിര്‍ത്തുന്നത് മുതല്‍ ഗുണങ്ങളേറെ

വെറുംവയറില്‍ വെള്ളം കുടിക്കുന്നതിന് നിരവധിയായ ആരോഗ്യ ഗുണങ്ങളുണ്ട്. ജപ്പാനില്‍ ഉത്ഭവിച്ച ആശയമാണ് വെറുംവയറ്റിലെ വെള്ളംകുടി.

ജപ്പാന്‍കാര്‍ പ്രഭാതഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് 4 ഗ്ലാസ് വെള്ളം കുടിക്കും. ദിവസം മുഴുവന്‍ ആരോഗ്യത്തോടും ഊര്‍ജ്ജസ്വലരായും ഇരിക്കാന്‍ ഇത് സഹായിക്കുന്നു.

രാവിലെ ഉറക്കമുണര്‍ന്ന ഉടനെ വെള്ളം കുടിക്കുന്നതിനു ഗുണഫലങ്ങള്‍ നിരവധിയാണ്.

തെളിമയുള്ള ചര്‍മ്മം

നന്നായി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. ശരീരം വിഷവിമുക്തമാക്കാന്‍ ഇത് സഹായിക്കുന്നു.അതുകൊണ്ട് ടോക്‌സിന്‍സ് മൂലമുള്ള അടയാളങ്ങളും മങ്ങിയ ചര്‍മ്മവും എല്ലാം മാറിക്കിട്ടും.

വന്‍കുടലിനെ വൃത്തിയാക്കും

ഒരു വലിയ ഗ്ലാസ് വെള്ളത്തിന് വന്‍ കുടലിനെ വൃത്തിയാക്കാനും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴുകിക്കളയാനും കഴിയും. പോഷകങ്ങള്‍ മെച്ചപെട്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കുന്നു.

നിങ്ങളെ ഊര്‍ജ്ജസ്വലരാക്കുന്നു

ഒഴിഞ്ഞ വയറില്‍ വെള്ളം കുടിക്കുന്നത് അരുണ രക്ത കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ഇതുമൂലം രക്തം കൂടുതല്‍ ഒക്‌സിജന്‍ വഹിക്കുന്നു. ഇത് കൂടുതല്‍ ഊര്‍ജ്ജം തന്നു ദിവസം മുഴുവന്‍ ഉത്സാഹത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

ഭാരം നിയന്ത്രിക്കാന്‍

ജലം കലോറിയെയില്ലാത്ത വസ്തുവായതിനാല്‍ ഇഷ്ടം പോലെ കുടിക്കാം .ഇത് ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും തല്ഫലമായി കലോറി കത്തിക്കുന്നതിന്റെ വേഗം കൂടുകയും ചെയ്യുന്നു.

ശക്തമായ പ്രതിരോധ വ്യൂഹം

ശരീരത്തിലെ ദ്രവങ്ങളുടെ സന്തുലിതാവസ്ഥ പാലിക്കുന്നത് വഴി പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുന്നു. ശരീരത്തില്‍ രോഗങ്ങള്‍ പകരുന്നത് കുറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News