സോളോ ക്ലൈമാക്‌സ് മാറ്റി

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മലയാളത്തിലും തമിഴിലുമായി ബിജോയ് നമ്പ്യാര്‍ ഒരുക്കിയ സോളോയിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി.

ചിത്രത്തിന് മികച്ച പ്രതികരണം

നാലു ചിത്രങ്ങളുടെ ആന്തോളജിയാണ് സോളോ. വേള്‍ഡ് ഓഫ് രുദ്ര, വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക് എന്നീ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതില്‍ രുദ്രയുടെ ക്ലൈമാക്‌സ് ആണ് ഇപ്പോള്‍ മാറ്റിയത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും രുദ്രയുടെ ക്ലൈമാക്‌സിനോട് പ്രേക്ഷകര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ക്ലൈമാക്‌സ് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ക്ലൈമാക്‌സ് മാറ്റതോടെ ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. സമ്മിശ്ര പ്രതികരണം ലഭിച്ച സോളോയ്ക്ക് ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പഞ്ചഭൂതം എന്ന സങ്കല്‍പത്തെ ആധാരമാക്കി മിത്തുകളും യാഥാര്‍ഥ്യങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വസീറിന് ശേഷം ബിജോയ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നാല് നായികമാരും എട്ട് സംഗീതസംവിധായകരുമുണ്ട്.

മധു നീലകണ്ഠന്‍, ഗിരീഷ് ഗംഗാധരന്‍, സേജല്‍ ഷാ എന്നിവരാണ് ഛായാഗ്രഹണം. കലി എന്ന ചിത്രത്തിന് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ ചലിപ്പിക്കുന്ന ദുല്‍ഖര്‍ ചിത്രവുമാണ് സോളോ. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ബിജോയ് നമ്പ്യാരുടെ ഗെറ്റ് എവേ എന്ന ബാനറും അബാം ഫിലിംസും ചേര്‍ന്നാണ് സോളോ നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel