19കാരിയെ പീഡിപ്പിച്ച കാമുകനടക്കം നാല് പേര്‍ അറസ്റ്റില്‍; പീഡനം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് 19കാരിയെ പീഡിപ്പിച്ച കേസില്‍ കാമുകനടക്കം നാല് പേര്‍ അറസ്റ്റില്‍. മൂന്നിലവ് സ്വദേശികളായ അനീഷ്, മനീഷ്, കണ്ണന്‍, അനൂപ് എന്നിവരെ മുണ്ടക്കയം പൊലീസാണ് അറസ്റ്റ് ചെയ്തത്.

മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കാമുകന്റെ സുഹൃത്തുക്കള്‍ യുവതിയെ പീഡിപ്പിച്ചത്. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.

 ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ കാണിച്ച് അനീഷ് പണം ആവശ്യപ്പെട്ടു

വിവാഹവാഗ്ദാനം നല്‍കിയ ശേഷം പെണ്‍കുട്ടിയെ കാമുകനായ അനീഷ് മുണ്ടക്കയത്തിന് സമീപത്തെ രഹസ്യ കേന്ദ്രത്തില്‍ വച്ച് പീഡിപ്പിച്ച്, ആ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഈ അശ്ശീല ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ കാണിച്ച് അനീഷ് പണം ആവശ്യപ്പെട്ടു.

പണമോ ആഭരണമോ നല്‍കാനില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ അനീഷ് സുഹൃത്തായ അനൂപിന് പെണ്‍കുട്ടിയെ കാഴ്ച്ച വച്ചു. ഈ ദൃശ്യങ്ങളും അനീഷ് മൊബൈലില്‍ പകര്‍ത്തി. വീണ്ടും ശല്യം ചെയ്യല്‍ തുടര്‍ന്നതോടെ പെണ്‍കുട്ടി ഫോണെടുക്കാതായി.

സ്‌കൂളിലേക്ക് പോകും വഴി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന അനീഷ് തന്റെ പക്കലുള്ള അശ്ശീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഇതൊഴിവാക്കാന്‍ മറ്റ് സുഹൃത്തുക്കളായ മനീഷ്, കണ്ണന്‍ എന്നിവര്‍ക്ക് വഴങ്ങണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഇവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ഈ സംഭവത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച പെണ്‍കുട്ടിയെ തേടി സഹപാഠികള്‍ വീട്ടിലെത്തിയതോടെയാണ് പീഡന വിവരങ്ങള്‍ പുറത്ത് വന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയുമായെത്തി മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കുയായിരുന്നു.

പട്ടികജാതി അതിക്രമം തടയല്‍ നിയമവും മാനഭംഗം കുറ്റവും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അശ്ശീല ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി Dysp ഇമ്മാനുവല്‍ പോള്‍, മുണ്ടക്കയം എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News