ഗുര്‍മീത് ശിഷ്യന്‍മാരെ കൂടെ നിര്‍ത്തിയത് വരിയുടച്ച്

പാഞ്ച്ഗുള: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് തന്റെ കൂടെ ഉണ്ടായാരുന്ന പുരുഷ അന്തേവാസികളുടെ ലൈംഗീകശേഷി നിര്‍ബന്ധിച്ച് നശിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍.

ഗുര്‍മീതിന്റെ ലീഗല്‍ അഡൈ്വസറേയും പേഴ്സണല്‍ അസിസ്റ്റന്റിനേയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിരങ്ങള്‍ പുറത്ത് വന്നത്.

ഗുര്‍മീതിന് കോടതി ശിക്ഷ വിധിച്ച സമയത്തെ കാലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കേസിലാണ് ലീഗര്‍ അഡൈ്വസറും പേഴ്സണ്‍ അസിസ്റ്റന്റും അറസ്റ്റിലായത്.

പുരുഷ അന്തേവാസികള്‍ ഷണ്ഠീകരിക്കപ്പെട്ടവര്‍

അന്വേഷണത്തില്‍ ഇവരുടെ വൃഷണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്ന് പാഞ്ച്കുള പൊലീസ് വ്യക്തമാക്കി.

സിര്‍സയിലെ ആശ്രമത്തിലുള്ള 400 പുരുഷ അന്തേവാസികള്‍ ഷണ്ഠീകരിക്കപ്പെട്ടവരാണെന്ന് ഒരു മുന്‍ അന്തേവാസി വെളിപ്പടുത്തിയിരുന്നു.

ദൈവത്തിനോടടുക്കാനാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു ഗുര്‍മീത് കാരണമായി പറഞ്ഞിരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News