ജിമിക്കി ചുവടുകളുമായി ഈ താരപുത്രിമാര്‍

ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം ഏവരും ഏറ്റുപാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

അഹാന നൃത്തം ചെയ്യുന്നില്ല

ഇത്തവണത്തെ ഓണാഘോഷങ്ങളിലും, ഡാന്‍സ് വിഡിയോകളിലും അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ജിമ്മിക്കി കമ്മലിന്റെ ഓളം. പാട്ടിന്റെ താളത്തിനൊത്ത് ആളുകള്‍ ഡാന്‍സ് ചെയ്യുന്ന ഒരുപാടു വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇപ്പോഴിതാ, ഗാനത്തിന് പുത്തന്‍ ചുവടുകളുമായി എത്തിരിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മക്കള്‍.

എന്നാല്‍ വീഡിയോയില്‍ മൂത്തമകളും നടിയുമായ അഹാന നൃത്തം ചെയ്യുന്നില്ല. പകരം സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് നൃത്തം ചെയ്യുന്നത്. ഫേസ്ബുക്കിലൂടെ കൃഷ്ണകുമാര്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here