മഞ്ജുവിനെ കരയിപ്പിച്ച് സുരാജ് വെഞ്ഞാറമൂട്

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെ കരയിപ്പിച്ച് സുരാജ് വെഞ്ഞാറമൂട്. സിനിമയിലും ജീവിതത്തിലും ബോള്‍ഡായ മഞ്ജു എന്തിനാണ് സുരാജിന് മുന്നില്‍ കരഞ്ഞത്? ഈ ചോദ്യത്തിന് മഞ്ജു തന്നെ ഉത്തരം നല്‍കും.

ചാനല്‍ പരിപാടിക്കിടെയാണ് മഞ്ജുവിന്റെ വെളിപ്പെടുത്തല്‍

ഒരു ചാനല്‍ പരിപാടിക്കിടെയാണ് മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. കൂടെ അഭിനയിച്ച ആരുടെയെങ്കിലും അഭിനയം അത്ഭുതപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. മോഹന്‍ലാല്‍, നെടുമുടി വേണു, സുരാജ് എന്നിവരുടെ പേരാണ് മഞ്ജു ഇതിന് ഉത്തരമായി നല്‍കിയത്.

തുടര്‍ന്നാണ് ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജിന്റെ അഭിനയം കണ്ട് താന്‍ കരഞ്ഞുപോയെന്ന് മഞ്ജു വെളിപ്പെടുത്തുന്നത്. ആ രംഗം കാണുമ്പോള്‍ താന്‍ കരയില്ലെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ സുരാജിന്റെ അഭിനയം കണ്ടപ്പോള്‍ കരഞ്ഞു പോയെന്ന് മഞ്ജു പറഞ്ഞു.

കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ മഞ്ജുവും സുരാജും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News