ഹൈന്ദവ വിശ്വാസത്തെ കേന്ദ്ര സര്‍ക്കാര്‍ കച്ചവടവത്കരിക്കുന്നു; തപാല്‍ വകുപ്പ് വില്‍ക്കുന്നത് മാലിന്യം കലര്‍ന്ന ഗംഗാ ജലം

കൊല്ലം: ശുദ്ധീകരിക്കാത്ത ഗംഗാ ജലം തപാല്‍ വകുപ്പു വഴി വില്‍ക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. ഹൈന്ദവ വിശ്വാസത്തെ കേന്ദ്ര സര്‍ക്കാര്‍ കച്ചവട വല്‍ക്കരിക്കുകയാണെന്നാണ് ആക്ഷേപം.

 ഗംഗാ ജലം പുണ്യതീര്‍ത്ഥമായാണ് കരുതുന്നത്

കേരളത്തില്‍ ഗംഗാ ജലം 100 മില്ലിലിറ്ററിന്റേയും 200 ന്റേയും ബോട്ടിലുകളിലാണ് തപാല്‍ വകുപ്പ് വഴി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നത്. 200 ന് 22 രൂപയാണ് വില. ഹൈന്ദവ വിശ്വാസികള്‍ ഗംഗാ ജലം പുണ്യതീര്‍ത്ഥമായാണ് കരുതുന്നത്.

എന്നാല്‍ ശുദ്ധീകരിക്കാത്ത ജലം സര്‍ക്കാര്‍ തന്നെ വില്‍ക്കുന്നതിനെതിരെ കൊല്ലത്തെ ചരിത്രകാരനും ആത്മീയാചാര്യനുമായ ചേരിയില്‍ സുകുമാരന്‍നായര്‍ പ്രതിഷേധിച്ചു. തപാല്‍ വകുപ്പിന്റെ മുദ്രയോടെ ഗംഗാ ജല്‍ എന്നു രേഖപ്പെടുത്തിയ ലേബലോടെ വില്‍ക്കുന്ന വെള്ളത്തില്‍ മാലിന്യം അടിഞ്ഞിരിക്കുന്നത് ചിത്രത്തില്‍ കാണാം

പോസ്റ്റോഫീസില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഇനിയുള്ള കുപ്പിവെള്ളത്തിലും മാലിന്യം നിറഞ്ഞ നിലയിലാണ്.

ഹൈന്ദവ വിശ്വാസത്തെ കേന്ദ്ര സര്‍ക്കാര്‍ കച്ചവട വല്‍ക്കരിച്ചുവെന്നും ചേരിയില്‍ സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

ഗംഗാനദിയില്‍ ഒരുതുള്ളി വെള്ളംപോലും ഇതുവരെയും ശുദ്ധീകരിക്കപ്പെട്ടില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ട്രിബ്യൂണല്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു
ഗംഗാ ശുദ്ധീകരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പൊതുജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുകയാണെന്നു ട്രിബ്യൂണല്‍ കുറ്റപ്പെടുത്തിയ പശ്ചാത്തലത്തില്‍ തന്നെയാണ് മാലിന്യം കലര്‍ന്ന ജലം സര്‍ക്കാര്‍ തന്നെ വില്‍ക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News