പീഡനത്തിനിരയായ ബാലികയെ പരിശോധിക്കാന്‍ വിസമ്മതം; കോഴഞ്ചേരി ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ പോക്‌സോ

തിരുവനന്തപുരം: പീഡനത്തിനിരയായ അഞ്ചു വയസുകാരിയെ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഗംഗ, ലേഖ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞമാസം പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം. അയിരൂരില്‍ പീഡനത്തിനിരയായ അഞ്ചുവയസുകാരിയെയാണ് ഗംഗയും ലേഖയും പരിശോധിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചത്.

സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും കൈമാറിയിരുന്നു.

പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതി ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News