ആവേശമായി കാനറികള്‍; സ്‌പെയിനെ തകര്‍ത്ത് ബ്രസീലിന് വിജയം

കൊച്ചി ;  ലോക ഫുട്‌ബോളിലെ വന്‍ ശക്തികള്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിന് ഒപ്പം നിന്നു.

മത്സരത്തിന്റെ ആവസാന നിമിഷം വരെ പൊരിതിയ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്.മല്‍സരത്തിന്റെ ആദ്യ പകുതിയിലാണ് ഗോളുകള്‍ എല്ലാം പിറന്നത്.

മുന്നേറ്റ നിര താരം ലിങ്കന്‍, പൗളീഞ്ഞോ എന്നിവരാണ് ബ്രസീലിനായി ഗോള്‍വല ചലിപ്പിച്ചത്.മത്സരം തൂടങ്ങി അഞ്ചാം മിനുറ്റില്‍ തന്നെ സ്‌പെയിന്‍ സ്‌ക്കോര്‍ ബോര്‍ഡ് തുറന്നു.

സ്പാനിഷ് താരം മുഹമ്മദ് മൗക്ലിസ് തൊടുത്ത ഷോട്ട് ബ്രസീല്‍ വലയില്‍ കയറിയിരുന്നു.എന്നാല്‍, ഇടയ്ക്ക് ബ്രസീലിന്‍ താരം വെസ്ലിയുടെ കാലില്‍ത്തട്ടി പന്തിന്റെ ഗതിമാറിയതിനാല്‍ ഇത് സെല്‍ഫ് ഗോളായാണ് കണക്കാക്കിയത്

തുടക്കത്തില്‍ തന്നെ അപ്രതീക്ഷിതമായി കിട്ടിയ അടിയില്‍ ബ്രസീല്‍ ഒന്നു ഉലഞ്ഞെങ്കിലും 25ാം മിനുട്ടില്‍ തിരിച്ചടിച്ച് സമനില പിടിച്ചു.
പന്തടക്കത്തിലും പന്തു കൈവശം വച്ച് മുന്നേറ്റങ്ങള്‍ നടത്തുന്നതിലും ഇരു ടീമുകളും മികച്ചുനിന്നു. ഒരുപടി മുന്നില്‍ മഞ്ഞപ്പടയായിരുന്നുവെന്ന് മാത്രം.

ആവേശത്തില്‍ ആറാടി കൊച്ചി

കാത്തിരുന്ന് എത്തിയ ഫുട്‌ബോള്‍ വസന്തത്തെ ആതിയായ ആവേശത്തോടെയാണ് കൊച്ചിയിലെ കാണികള്‍ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here