അണ്ടര്‍ 17 ലോകകപ്പ്: ജര്‍മ്മനി കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി

പനാജി; അണ്ടര്‍ 17 ലോകകപ്പിലെ ഗോവയില്‍ നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ ജര്‍മ്മനി കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ ഒരു ഗോളിനാണ് ജര്‍മ്മനിയുടെ വിജയം

ജാന്‍ ഫീറ്റാണ് ജര്‍മനിക്കായി ആദ്യം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ നോവ അവുക്കുവും ജര്‍മനിക്കായി ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയിലാണ് കോസ്റ്റാറിക്ക ഗോള്‍ നേടിയത്. ആന്‍ഡ്രൂസ് ഗോമസാണ് കോസ്റ്റാറിക്കയുടെ സ്‌ക്കോറര്‍.

മികച്ച പ്രകടനവുമായി കോസ്റ്റാറിക്ക

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നാലു ശ്രമങ്ങളാണ് കോസ്റ്റാറിക്കന്‍ പോസ്റ്റ് ലക്ഷ്യമാക്കി ജര്‍മനി നടത്തിയത്.ഫുട്‌ബോളിലെ വമ്പന്‍മാരോട് പിടിച്ചു നില്‍ക്കുന്ന പ്രകടനമാണ് കോസ്റ്റാറിക്ക നടത്തിയത് .

മത്സരത്തില്‍ ഇരു ടീമുകളും ഓരോ മഞ്ഞ കാര്‍ഡ് കണ്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel