ട്വിറ്ററില്‍ കൂടുതല്‍ പേര്‍ പിന്തുടരുന്ന അറബ് നേതാവ് ഇദ്ദേഹം

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന അറബ് നേതാവ് എന്ന ഖ്യാതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്.

84 ലക്ഷം പേരാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ട്വിറ്ററില്‍ പിന്തുടരുന്നത്. ട്വിപ്ലോമസി പുറത്തുവിട്ട ടോപ് ടെന്‍ പട്ടികയില്‍ ഇടം പിടിച്ച ഏക അറബ് നേതാവും ഷെയ്ഖ് മുഹമ്മദ് തന്നെ.

ലോകത്ത് പത്താമതായാണ് അദ്ദേഹം ട്വിറ്ററില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് ഒന്നാമത്. രണ്ടാം സ്ഥാനം ഫ്രാന്‍സിസ് മാര്‍പ്പാപ്പക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here