തന്നെയും പാര്‍ട്ടിയെയും ട്രോളി കൊല്ലുന്ന സോഷ്യല്‍മീഡിയാ പേജുകളോടും ഗ്രൂപ്പുകളോടും അപേക്ഷയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കുമ്മനടി എന്ന് പ്രയോഗിക്കുന്നവര്‍ 

വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന് കുമ്മനം പറയുന്നു. ട്രോളുകളിലെ പരിഹാസം വ്യക്തമാക്കുന്നത് അവരുടെ മാനസിക അവസ്ഥയും നിലവാരവുമാണെന്നും കുമ്മനം വിമര്‍ശിച്ചു.

ട്രോളുകള്‍ വലിയ മാനസിക പ്രശ്‌നം തനിക്കുണ്ടാക്കിയിട്ടില്ല. ട്രോളുകളെക്കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും ശ്രദ്ധിക്കാന്‍ സമയമില്ലെന്നും കുമ്മനം പറഞ്ഞു.

ട്രോളുകളെ കുറ്റപ്പെടുത്തില്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കരുത്. ട്രോളുകാര്‍ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് ഒഴിവാക്കി നിലവാരം ഉയര്‍ത്തണം. പറയാന്‍ മാത്രം ഉള്ള ആശയം ഇല്ലാത്തവരാണ് അധിക്ഷേപം ഉന്നയിക്കുന്നത്. -കുമ്മനം അഭ്യര്‍ഥിക്കുന്നു.

കുമ്മനടി എന്ന് പ്രയോഗിക്കുന്നവര്‍ അത് അങ്ങനെ തന്നെ തുടരട്ടെ എന്നും കുമ്മനം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.