കൊച്ചി: ഫിഫ ലോകകപ്പ് കാണാന്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് എത്തിയവര്‍ക്ക് മറ്റൊരാവേശമായിരുന്നു കൊച്ചി മെട്രോ. കളി കാണാന്‍ എത്തിയവര്‍ മെട്രോ യാത്ര കൂടി ആസ്വദിച്ചാണ് മടങ്ങിയത്.

അങ്കവും കാണാം താളിയും ഒടിക്കാം

അങ്കവും കാണാം താളിയും ഒടിക്കാം എന്ന് പറയുന്നതു പോലെയായിരുന്നു ലോകകപ്പ് കാണാനെത്തിയവര്‍ക്ക് കൊച്ചി മെട്രോ. ടിക്കറ്റ് ഉറപ്പാക്കിയവര്‍ രാവിലെ തന്നെ കൊച്ചിയിലെത്തി ആദ്യം മെട്രോയുടെ യാത്രാ സൗന്ദര്യം ആസ്വദിച്ചു. പിന്നീട് കളിയാരവങ്ങള്‍ മുഴങ്ങിയ സ്റ്റേഡിയത്തിലേക്ക്.

ഐഎസ്എല്ലില്‍ ടിക്കറ്റുണ്ടായിട്ടും ഗതാഗത കുരുക്ക് മൂലം കളി കാണാന്‍ പറ്റാത്തവര്‍ക്ക് ഇത്തവണ നിരാശപ്പെടേണ്ടി വന്നില്ല. ആലുവ മുതല്‍ തന്നെ മെട്രോയില്‍ രാജകീയ യാത്ര നടത്തി സ്റ്റേഡിയത്തിന്റെ വാതില്‍ക്കെ വന്നിറങ്ങി.

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് നടത്തിയിരുന്നു. മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിച്ചത് കളി കാണാന്‍ എത്തിയവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.