നാടിന് മാതൃകയായവരെ ആദരിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്

കോഴിക്കോട്: അവയവദാനം വഴി നാടിന് മാതൃകയായവരെ ആദരിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് അവയവദാന കുടുംബങ്ങള്‍ക്ക് ആദരവും സ്വീകര്‍ത്താക്കളുടെ സംഗമവും നടന്നത്.

അവയവദാനമാറ്റ ശസ്ത്രക്രിയ കേട്ടുപരിചയമില്ലാത്ത 1990 ല്‍, സ്വന്തം വൃക്ക തിരുവനന്തപുരത്തെ സാധുമനുഷ്യന് നല്‍കിയ കോഴിക്കോട് കല്ലാനോട് സ്വദേശി പി സി ജോസഫാണ് ആദ്യ ആദരം ഏറ്റുവാങ്ങിയത്.

ഈ മഹത്തായ സേവനത്തില്‍ ഈ 67കാരന് ഇന്നും നിറഞ്ഞ സന്തോഷം, ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും

തന്റെ ജീവന്‍ നിലനിര്‍ത്താന്‍ കാരണക്കാരായവര്‍ ആരെന്ന് തിരിച്ചറിയാനുളള അപൂര്‍വ അവസരവും ചടങ്ങിലുണ്ടായി. അവയവദാന ദാതാകക്കള്‍ക്കൊപ്പം അതേവേദിയല്‍ സ്വീകര്‍ത്താക്കളേയും എത്തിച്ചാണ് ജില്ലാ പഞ്ചായത്ത് ഇതിന് വഴിയൊരുക്കിയത്.

കണ്ണും കരളും വൃക്കയും ഹൃദയവും മറ്റൊരാള്‍ക്ക് പകുത്ത് നല്‍കാന്‍ മനസ്സുകാണിച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് ബാബു പറശ്ശേരിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്.

അവയവദാനത്തിലെ സങ്കീര്‍ണ്ണത ഒഴിവാക്കി നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന അഭിപ്രായം പങ്കുവെച്ചാണ് പരിപാടിക്കെത്തിയവര്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News