സിനിമയ്ക്ക് പേര് സെക്‌സി ദുര്‍ഗ: രാജശ്രീക്ക് സംഘികളുടെ വധഭീഷണി തുടരുന്നു

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗക്കെതിരെ ഹിന്ദുത്വവാദികളുടെ പ്രചാരണം തുടരുന്നു.

ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാജശ്രീ ദേശ്പാണ്ഡെയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി വരുന്നതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി പൊലീസില്‍ പരാതി നല്‍കി.

നിരവധി അവാര്‍ഡുകള്‍ നേടി അന്താരാഷ്ട്ര തലത്തില്‍ തെന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് സെക്‌സി ദുര്‍ഗ്ഗ എന്ന പേര് നല്‍കിയതിനെ തുടര്‍ന്നാണ് ഹിന്ദുത്വവാദികളുടെ ഭീഷണി ഉയര്‍ന്നു വന്നത്. എന്നാല്‍ പേര് സെക്‌സി ദുര്‍ഗ്ഗ എന്നാണെങ്കിലും ചിത്രത്തിന് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമ അന്താരാഷ്ട്രതലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇതൊന്നും മനസ്സിലാക്കാതെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തുകയാണെന്നും നടി പറഞ്ഞു.

സോഷ്യല്‍മീഡിയയിലൂടെ നിരവധി ഭീഷണി സ്‌ന്ദേശങ്ങള്‍ വരുന്നുണ്ട്. നിന്റെ വായില്‍ ഈയ്യം ഉരുക്കി ഒഴിക്കാനുള്ള കാലന്‍ ഉടന്‍ വരുമെന്നാണ് ഒരാള്‍ സന്ദേശമയച്ചതെന്ന് നടി പറയുന്നു.

വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News