ട്വന്റി-20യിലും ഇന്ത്യന്‍ തേരോട്ടം; ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റ് വിജയം

മുംബയ്:ഓസ്‌ട്രേലിയക്കെതിരായ മത്സരങ്ങളില്‍ ഇന്ത്യ വിജയം തുടരുന്നു.

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി-20യിലും ഓസ്‌ട്രേലിയയ്ക്ക് തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നു. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 18.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുത്ത് നില്‍ക്കെയാണ് മഴയെത്തി. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം ആറ് ഓവറില്‍ 48 റണ്‍സായി ചുരുക്കുകയായിരുന്നു,

ഓസീസ് മുട്ടുമടക്കി

11 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടത്തില്‍ 5.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.
ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച ബൗളിംഗിന് മുന്നില്‍ ഓസീസ് മുട്ടുമടക്കുകയായിരുന്നു.

ഓസീസ് നിരയില്‍ 42 റണ്‍സ് എടുത്ത ആരോണ്‍ ഫിഞ്ച് മാത്രമേ തിളങ്ങിയുള്ളു. ഓസീസ് നിരയില്‍ അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, യുവേന്ദ്ര ചാഹല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ഏകദിന പരമ്പരയില്‍ 4-1 ന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ മികച്ച ആത്മവിശ്വാസത്തോടെയാണ് കളിക്ക് ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News