രാഷ്ട്രപതി കേരളത്തില്‍

തിരുവനന്തപുരം: രാഷ്ട്രപതിയായി അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ കേരള സന്ദര്‍ശത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തുന്നു.

ഒരു ദിവസത്തെ സന്ദര്‍ശനമാണ്. കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠത്തലാണ് അദ്ദേഹം എത്തുന്നത്.

രാവിലെ 9.30-ന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ എരിയയില്‍ വിമാനമിറങ്ങും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കായംകുളം എന്‍.ടി.പി.സി. ഹെലിപാഡിലെത്തി അവിടെനിന്ന് റോഡുമാര്‍ഗം മാതാ അമൃതാനന്ദമയീ മഠത്തിലെത്തും.

11 ന് അവിടെ ചടങ്ങില്‍ സംബന്ധിച്ചശേഷം കായംകുളം എന്‍.ടി.പി.സി. ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും.

ഉച്ചയ്ക്ക് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here