നോട്ട് നിരോധനത്തെ പാട്ടിലൂടെ ട്രോളി എ ആര്‍ റഹ്മാനും

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച് നോട്ട് നിരോധനത്തെക്കുറിച്ച് എ.ആര്‍. റഹ്മാന്‍ പാട്ട് പുറത്തിറക്കി.
ഗാനത്തിന് ‘ദി ഫ്‌ലയിങ് ലോട്ടസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നോട്ട് നിരോധനം നിലവില്‍ വന്നിട്ട് ഒരുവര്‍ഷംമായ പശ്ചാത്തലത്തിലാണ് റഹ്മാന്‍ ഗാനം പുറത്തിറക്കിയത്.

അമേരിക്കയിലെ പ്രശസ്തമായ സിയാറ്റല്‍ സിംഫണിയുടെ ഓര്‍ക്കസ്ട്രയുടെ പശ്ചാത്തലത്തില്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുടെ പ്രഖ്യാപനവുമെല്ലാം ചേര്‍ത്താണ് പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്.

കാഴ്ചപ്പാടാണ് ഗാനത്തിലൂടെ എ.ആര്‍ റഹ്മാന്‍ പറയുന്നത്

നോട്ട് നിരോധനം സംബന്ധിച്ച് ഇന്ത്യന്‍ സമൂഹത്തിന്റെ കാഴ്ചപ്പാടാണ് ഗാനത്തിലൂടെ എ.ആര്‍ റഹ്മാന്‍ പറയുന്നത്.എന്നാല്‍ നോട്ട് നിരോധനത്തെക്കുറിച്ച് താന്‍ ഒരു വിധത്തിലുമുള്ള അഭിപ്രായപ്രകടനവും നടത്തുന്നില്ലെന്ന് റഹ്മാന്‍ പറയുന്നു.

സംഭവത്തെ കലാപരമായി അവതരിപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് എ.ആര്‍ റഹ്മാന്‍ പറയുന്നത്.
2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ആയിരം, അഞ്ഞൂറ് നോട്ടുകള്‍ നിരോധിച്ചു കൊണ്ട് പ്രഖ്യാപനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News