സൗദി രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; ആക്രമിയെ വെടിവെച്ചുകൊന്നു

ജിദ്ദ: സൗദി അറേബ്യയുടെ രാജകൊട്ടാരമായ അല്‍ സലാം കൊട്ടാരത്തിന് നേര്‍ക്ക് ഭീകരാക്രമണം.

കൊട്ടാരത്തിന് സമീപം നടന്ന വെടിവെയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു. വെടിവെയ്പ്പില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റു.

 അന്വേഷണം തുടരുകയാണ്

കാറിലെത്തിയ സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസ്സന്‍ അല്‍ അമീരി എന്ന 28 കാരനായ യുവാവാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അല്‍സലാം കൊട്ടാരത്തിന്റെ പരിശോധന ചെക്ക്പോസ്റ്റിലായിരുന്നു അക്രമി കാറിലെത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമിയുടെ കാറില്‍നിന്നും തോക്കും മുന്ന് കൈബോംബുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here