ജനരക്ഷായാത്രയില്‍ ബിജെപി നടത്തുന്നത് കൊലവിളിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നടത്തുന്നത് സിപിഐഎമ്മിന് എതിരെയുള്ള കൊലവിളിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം വിളിക്കുന്നത് ജാഥയുടെ കണ്‍വീനര്‍ വി മുരളീധരന്‍ തന്നെ പ്രചരിപ്പിച്ചത് നാട്ടില്‍ അക്രമം വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണെന്ന് കോടിയേരി ആരോപിച്ചു.

യാത്രയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമാണ്‌

ജനരക്ഷായാത്ര എന്നുപറഞ്ഞുകൊണ്ട് കുമ്മനം രാജശേഖരന്‍ നടത്തുന്ന യാത്രയുടെ ലക്ഷ്യമെന്താണെന്ന് യാത്രയുടെ കണ്‍വീനര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

അക്രമത്തിനെതിരെ ബിജെപി യാത്രനടത്തുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് തിരുവനന്തപുരത്ത് ധനുവച്ചപുരം കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിജിത്ത് എന്ന ദളിത് വിദ്യാര്‍ത്ഥിയെ പൂര്‍ണ്ണ നഗ്നനാക്കി എബിവിപി ആര്‍എസ്എസ് സംഘം ഭീകരമായി മര്‍ദ്ദിച്ചത്.

ബിജെപി നടത്തിയ കൊലപാതകങ്ങളും അക്രമങ്ങളും മറച്ചുപിടിക്കാനാണ് കേന്ദ്രനേതാക്കളെ ഉള്‍പ്പെടുത്തി യാത്ര സംഘടിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here