ഉഴവൂര്‍ വിജയന്റെ മരണം; എന്‍സിപി നേതാക്കാള്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ; സുല്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കും

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി നേതാക്കാള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. എന്‍സിപി നേതാവ് സുല്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കി കേസെടുക്കാനാണ് നിര്‍ദേശം.

വൈകാതെ മരിക്കുകയും ചെയ്തു

സുല്‍ഫിക്കര്‍, ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ക്രൈബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഉഴവൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകാതെ മരിക്കുകയും ചെയ്തു.

സുല്‍ഫിക്കര്‍ മയൂരിയുടെ ഫോണ്‍സംഭാഷണം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും നിര്‍ദേശമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News