പി ജയരാജനെതിരായ കൊലവിളി പ്രസംഗം; വി.മുരളിധരനും ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു; നടപടി സിപിഐഎം നേതാവിന്റെ പരാതിയില്‍

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് വി.മുരളിധരനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. സിപിഐഎം നേതാവിന്റെ പരാതിയില്‍ കൂത്തുപ്പറമ്പ പൊലീസാണ് കേസെടുത്തത്.

രാഷ്ട്രീയസംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും, പ്രകോപനപരമായ മുദ്രാവാക്യത്തിന്റെ വീഡിയോ  സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ് കേസ്.

കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാമാര്‍ച്ചിനിടെയായിരുന്നു സംഭവം. പി.ജയരാജനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുമായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി.

പി.ജയരാജന്റെ രണ്ടാമത്തെ കൈയ്യും വെട്ടുമെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി. യാത്ര കൂത്തുപറമ്പ് എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പി ജയരാജന്റെ രണ്ടാമത്തെ കൈയ്യും വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചത്. പ്രവര്‍ത്തകരുടെ ഈ ഭീഷണി വി മുരളീധരനാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News