സംഘിഭീഷണി; 20 മുസ്ലീം കുടുംബങ്ങള്‍ നാടുവിട്ടു

ദില്ലി: രാജസ്ഥാനില്‍ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ഭീഷണിയെ തുടര്‍ന്ന് 20 മുസ്ലീം കുടുംബങ്ങളിലെ 200 പേര്‍ നാടുവിട്ടു. ജയ്‌സാല്‍മീര്‍ ജില്ലയിലെ ബലദ് ഗ്രാമത്തിലാണ് സംഭവം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് പുതിയ സംഭവം.

പടിഞ്ഞാറന്‍ രാജസ്ഥാനിലെ ബലാദ് ഗ്രാമത്തിലാണ് 20 കുടംബങ്ങളിലെ 200 ഓളം മൂസ്ലീങ്ങള്‍ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളൂടെ ഭീഷണിയെ തുടര്‍ന്ന് വീടു നാടും ഉപേക്ഷിച്ച് പലായനം ചെയ്തത്. ഇക്കാര്യം രാജസ്ഥാന്‍ പൊലീസ സ്ഥിരീകരിച്ചു.

നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഗീതപരിപാടിയില്‍ പാട്ടുപാടാനെത്തിയ അഹമ്മദ് ഖാനെന്നയാളെ പ്രദേശത്തെ പ്രമുഖനായ രമേഷ് സത്തൂറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പ്രത്യേക രാഗത്തില്‍ മാത്രം പാട്ടു പാടിയാല്‍ മതിയെന്ന് ആദ്യം ആവശ്യപ്പെടുകയും ദേവതയുടെ അനുഗ്രഹമില്ലാത്ത പാട്ടുകാരനാണെന്ന് കുറ്റപ്പെടുത്തി അഹമ്മദ് ഖാന്റെ സംഗീത ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

അന്നു രാത്രി തന്നെ പാട്ടുകാരനായ അഹമ്മദ് ഖാനെ വീട്ടില്‍ നിന്നും സത്തൂറിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് കുടംബാഗങ്ങള്‍ ആരോപിക്കുന്നു. പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അടുത്ത ഗ്രാമത്തില്‍ നിന്നും ബന്ധുക്കള്‍ എത്തിയതിനു ശേഷമാണ് കുടുംബം പരാതി നല്‍കിയത്. ഇതിനു പിന്നാലെ രമേഷ് സാത്തൂറിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഗ്രാമത്തിലെ മുഴുവന്‍ മുസ്ലീങ്ങളും നാട് വിട്ട് പോകണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കള്‍ ഭീഷണി മുഴക്കി.

പിന്നാലെയാണ് 200ഓളം മുസ്ലീംങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് പോയത്. രാജസ്ഥാനില്‍ ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതിലെ ഒടുവിലത്തെ സംഭവമാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News