ജയ് പൊലീസില്‍ കീഴടങ്ങി

ചെന്നൈ: ഒളിവില്‍ കഴിയുകയായിരുന്ന നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ജയ് ഒളിവിലായിരുന്നു. കേസില്‍ സെയ്ദാപേട്ട് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണു ജയ് അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ കീഴടങ്ങിയത്.

താരത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്കു റദ്ദ് ചെയ്തു. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ അഡയാര്‍ ഫ്‌ളൈ ഓവറില്‍ എത്തിയപ്പോള്‍ ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ നടനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. അഞ്ചാം തീയ്യതി ഹാജരാകണമെന്നാണ് നടനോട് ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News