വിവാഹവേദിയില്‍ പൊട്ടിക്കരഞ്ഞ് സാമന്ത

കഴിഞ്ഞദിവസമാണ് ദക്ഷിണേന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന സാമന്ത-നാഗചൈതന്യ വിവാഹം നടന്നത്. ഇപ്പോഴിതാ, വിവാഹ ദിനത്തില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നിമിഷം ആരാധകരുമായി സാമന്ത പങ്കുവച്ചിരിക്കുകയാണ്.

ചടങ്ങിനിടെ സന്തോഷം കൊണ്ട് കരയുന്ന ചിത്രമാണ് സാമന്ത പോസ്റ്റ് ചെയ്തത്. അലെന്‍ ജോസഫിനാണ് ചിത്രത്തിന്റെ ക്രെഡിറ്റ് നല്‍കിയിരിക്കുന്നത്.

ചിത്രത്തെക്കുറിച്ച് സാമന്ത പറയുന്നു:

എനിക്കറിയില്ല, ഈ ചിത്രത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന്. വിവാഹ ദിനത്തിലെ ഒരു ദൃശ്യമാണിത്. വികാരഭരിതമായ ഈ നിമിഷം എന്നന്നേയ്ക്കുമായി പകര്‍ത്തിയത് അലെന്‍ ജോസഫാണ്. പോസ് ചെയ്യുന്ന ചിത്രങ്ങളേക്കാള്‍ യഥാര്‍ത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. വികാരത്തില്‍ മുങ്ങിപ്പോയ വധു. ഒരുപാട് ചിരികള്‍ക്കിടയില്‍ സാമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും’.

ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഗോവയിലെ കടല്‍ത്തീരത്തുളള ഡബ്ല്യു റിസോര്‍ട്ടില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഒക്ടോബര്‍ ഒമ്പതു വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ രാവുകളോടെയാണ് വിവാഹാഘോഷം സമാപിക്കുക.

One true love ❤️❤️❤️

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

Heart so full ❤️ @storiesbyjosephradhik #chaysam

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

Queen in my own kingdom #chaysam @josephradhik @kreshabajaj @vanrajzaveri @storiesbyjosephradhik

A post shared by Samantha Ruth Prabhu (@samantharuthprabhuoffl) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here