പിഞ്ചു പെണ്‍കുട്ടിയുടെ വിവാഹം നടത്താനൊരുങ്ങി പിതാവ്; തടയാന്‍ ശ്രമിക്കുന്ന അമ്മക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് തടഞ്ഞ അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും മര്‍ദ്ദിക്കുന്നതിന്റെയും പെണ്‍കുട്ടിയെ ട്രാക്ടറില്‍ കയറ്റി കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിന്‍റെയും ദ്യശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.

നാട്ടുകാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

അഹമ്മദ് ഖാന്‍ എന്ന ആള്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഷൗക്കത്ത് എന്ന ആള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കാന്‍ ശ്രമിക്കുകയും ഇത് തുടര്‍ന്ന് അമ്മ നീമത്ത് അത് തടയുകയുമായിരുന്നു.

വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും തൊഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം .ഇതിനെതിരെ വ്യാപകമാതയ പ്രതിഷേധമാണ് ഉയരുന്നത്.

വീഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്ത് കുറ്റവാളികളെ പിടികൂടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News