വീണ്ടും വൈദ്യുത വാഹനങ്ങളുമായി മഹീന്ദ്ര: രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടു പുതിയ വാഹനങ്ങള്‍

2019 ഓടെ രണ്ടു പുതിയ വൈദ്യുത വാഹനങ്ങള്‍ കൂടി പുറത്തിറക്കാന്‍ ഒരുങ്ങി മഹീന്ദ്ര.

ആദ്യത്തേത് അടുത്ത വര്‍ഷം അവസാനത്തോടെയും രണ്ടാമത്തേത് 2019 മധ്യത്തോടെയും പുറത്തിറക്കുമെന്ന് എം ആന്‍ഡ് എം മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക അറിയിച്ചു.

വൈദ്യുത വാഹനങ്ങളുടെ പ്രതിമാസ ഉല്‍പ്പാദനം നിലവിലുള്ള 500 യൂണിറ്റില്‍ നിന്ന് 5,000 യൂണിറ്റായി ഉയര്‍ത്താനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്.

പവര്‍ ഇലക്ട്രോണിക്‌സ്, മോട്ടോര്‍ മേഖലകളില്‍ സംയുക്ത സംരംഭത്തിനുള്ള സാധ്യതയും മഹീന്ദ്ര തേടുന്നുണ്ട്. നിലവില്‍ ‘ഇ വെരിറ്റൊ’, ‘ഇ ടു ഒ പ്ലസ്’, ‘ഇ സുപ്രൊ’ എന്നിവയാണ് മഹീന്ദ്രയുടെ വൈദ്യുത വാഹന ശ്രേണിയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News